ഇന്ട്ര കന്പനി പോർട്ടബിലിറ്റി
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുക എന്ന താൽപര്യത്തോടെ വിതരണക്കാർക്കിടയിൽ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുക എന്ന കാഴ്ചപ്പാടോടെ ഉപഭോക്താവിനു അതേ മേൽവിലാസത്തിൽ മറ്റൊരു വിതരണക്കാരനെ തിരഞ്ഞെടുക്കാൻ പോർട്ടബിലിറ്റി സൌകര്യം നൽകിയിരിക്കുന്നു. അങ്ങനെയുള്ള സാഹചര്യത്തിൽ ഒരു ഉപഭോക്താവ് തന്റെ നിലവിലെ വിതരണക്കാരനിൽ സംതൃപ്തനല്ലെങ്കിൽ അധിക സേവനത്തിനായി അതേ പ്രദേശത്ത് വിതരണം ചെയ്യുന്ന വിതരണക്കാരുടെ പട്ടികയിൽ നിന്നും തിരഞ്ഞെടുക്കുന്ന വിതരണക്കാരനിലേക്ക്‍ കുടിയേറാം. ഈ സന്പ്രദായത്തിലൂടെ ഉപഭോക്താക്കളെ നഷ്ടപ്പെടുന്ന വിതരണക്കാരൻ എപ്പോഴും മികച്ച സേവനത്തോടെ നിലവിലെ ഉപഭോക്താക്കളെ അനുനയിപ്പിക്കാൻ ശ്രമിക്കും. ഇത്‍ ഉപഭോക്താക്കൾക്ക്‍ മികച്ച സംതൃപ്തിയും വിതരണക്കാർക്ക്‍ ഏറ്റവും മികച്ച സേവനം നൽകാൻ പ്രേരണയുമായിത്തീരും.
പോർട്ടലിലും ആപ്പിലും രജിസ്റ്റർ ചെയ്ത ലോഗിനിലൂടെ പോർട്ടബിലിറ്റിയുടെ അവതരണത്തിലൂടെ ഉപഭൊക്താവിനു വിതരണക്കാരന്റെ പക്കൽ നേരിട്ടു ചെന്നു നിലവിലെ വിതരണക്കാരൻ സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യുന്ന കൈമാറ്റ അപേക്ഷ സമർപ്പിക്കുക, തുടർന്ന് അടുത്ത വിതരണക്കാരന്റെ പക്കൽ എൻറോൾ ചെയ്യുക, ആവശ്യമായ ഡൊക്യുമെന്റേഷൻ ചെയ്യുക എന്നീ പ്രധാന തടസങ്ങൾ ഡിജിറ്റലായതോടെ തടസമില്ലാതെ പൂർണ്ണമായി പ്രയോജനപ്പെടുന്നു.
ഇൻട്ര കന്പനി പോർട്ടബിലിറ്റി സൌകര്യം ഓൺലൈൻ ആയി നൽകിയിരിക്കുന്നതിലൂടെ ഉപഭോക്താവിനു വിതരണക്കാരനെ ആഗ്രഹപ്രകാരം മാറ്റാൻ കഴിയും, അപേക്ഷ പോർട്ടലിലോ ആപ്പിലോ സമർപ്പിക്കാം, നിലവിലെ വിതരണക്കാരൻ സ്വീകരിച്ചില്ലെങ്കിൽ അത് ഒരു യാന്ത്രിക കൈമാറ്റ നടപടിയിലേക്ക് പരിവർത്തനം ചെയ്യും. പിന്നീട് ഉപഭോക്താവിന് താൻ തിരഞ്ഞെടുത്ത വിതരണക്കാരനിൽ നിന്നും സേവനം ലഭ്യമാകും.
പോർട്ടബിലിറ്റിക്കായി രജിസ്റ്റർ ചെയ്യാനായി ഉപഭോക്താവ് താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യണം:
- ഒഎംസി വെബ്‍സൈറ്റുകൾ സന്ദർശിക്കുക:
- ഇതുവരെ രജിസ്റ്റർ ചെയ്തില്ലെങ്കിൽ സൈറ്റിൽ സ്വയം രജിസ്റ്റർ ചെയ്യുക.
- ഈ പ്രദേശത്ത് സേവനം നൽകുന്ന വിതരണക്കാരുടെ പട്ടികയും റീഫിൽ ഡെലിവറി പ്രവർത്തനം അനുസരിച്ചുള്ള അവരുടെ സ്റ്റാർ റേറ്റിങ്ങും കാണുക ( 5 സ്റ്റാർ- ഉത്‍കൃഷ്ടം, 4 സ്റ്റാർ- നല്ലത്, 3 സ്റ്റാർ- ശരാശരി, 2 സ്റ്റാർ- ശരാശരിയിലും താഴെ, 1 സ്റ്റാർ- മോശം
- പട്ടികയിൽ നിന്നും വിതരണക്കാരനെ തെരഞ്ഞെടുക്കുക.
- അപ്പോൾ ഉപഭോക്താവിനു പോർട്ടബിലിറ്റി അപേക്ഷ കിട്ടിയതായി ഉറപ്പിക്കുന്ന ഒരു ഇമെയിലും സ്റ്റാറ്റസ്‍ അപ്‍ഡേറ്റും ലഭിക്കും.
- ഇന്ട്ര കന്പനി പോർട്ടബിലിറ്റി അപേക്ഷയുണ്ടാകുന്ന സാഹചര്യത്തിൽ, എല്ലാ രേഖകളും ഡിജിറ്റലായി കൈമാറ്റം ചെയ്യപ്പെടുന്നതിനാൽ ഒരു ഉപഭോക്താവ് തന്റെ നിലവിലെ വിതരണക്കാരനെയോ ഇപ്പോൾ തിരഞ്ഞെടുത്ത വിതരണക്കാരനെയോ സന്ദർശിക്കേണ്ട ആവശ്യമില്ല.
- പോർട്ടബിലിറ്റി പദ്ധതി പ്രകാരം കണക്ഷൻ കൈമാറ്റം ചെയ്യാൻ കൈമാറ്റ ഫീസോ അധിക സുരക്ഷ നിക്ഷേപമോ ഈടാക്കുന്നില്ല.
- ഉപഭോക്താവിനു തങ്ങളുടെ താൽപര്യപ്രകാരമുള്ള വിതരണക്കാരനിലേക്കു മാറുന്നതിൽ ഒരു ക്ലേശവുമുണ്ടാകുന്നില്ല എന്ന് ഉറപ്പു വരുത്താനായി എസ്‍കലേഷൻ മെട്രിക്സോടു കൂടിയ പോർട്ടബിലിറ്റി അപേക്ഷയുടെ പ്രോആക്ടീവ്‍ ഇലക്ട്രോണിക് ട്രാക്കിങ്ങും അതിന്റെ സമാപനവും.
ഒരു പ്രദേശത്ത്‍ സേവനം നൽകുന്ന വിതരണക്കാരുടെ പട്ടികയിൽ ഉൾപ്പെടുന്ന വിതരണക്കാർക്കിടയിൽ ആരോഗ്യപരമായ മത്സരവും എണ്ണ കന്പനിയ്ക്കുള്ളിൽ എൽപിജി വിതരണക്കാരനെ മാറ്റാനോ തന്റെ വാസസ്ഥലത്തിനു സമീപമുള്ള വിതരണക്കാരനിലേക്ക് മാറാനോ താൽപര്യമുള്ള ഉപഭോക്താവിനു തിരഞ്ഞെടുപ്പും സാധ്യമാകുന്നതിനാൽ ഈ സംരഭം ഉത്‍കൃഷ്ടമായ ഉപഭോക്തൃ സേവനം സാധ്യമാക്കുന്നു.
ഇന്ട്ര കന്പനി റീഫിൽ ബുക്കിംഗ് പോർട്ടബിലിറ്റി
- ഉപഭോക്താവിനു ഒരു വിതരണക്കാരനിൽ നിന്നും മറ്റൊരാളിലേക്ക് മാറാൻ കഴിയുന്ന മുന്പ് പറഞ്ഞ പോർട്ടബിലിറ്റി രീതിയിൽ നിന്നു വ്യത്യസ്ഥമായി റീഫിൽ പോർട്ടബിലിറ്റി ഒരു പ്രത്യേക റീഫിൽ ഡെലിവറിയ്ക്കായി മാത്രം വിതരണക്കാരനെ മാറ്റാൻ അനുവദിക്കുന്നു.
- ഈ സൌകര്യം നിലവിൽ 5 നഗരങ്ങളിൽ ലഭ്യമാണ്- ചണ്ഡീഗഡ്, കോയന്പത്തൂർ, ഗുഡ്ഗാവ്, പുനെ, റാഞ്ചി
- ഉപഭോക്താവിനു തന്റെ ഡെലിവറി വിതരണക്കാരെ തന്റെ വിലാസത്തിൽ വിതരണം നടത്തുന്ന അതേ ഇൻഡേൻ വിതരണക്കാരുടെ പട്ടികയിൽ നിന്നും തിരഞ്ഞെടുക്കാൻ സാധിക്കും. ഉപഭോക്താവ് മൊബൈൽ ആപ്പ്/ കസ്റ്റമർ പോർട്ടലിലൂടെ രജിസ്റ്റർ ചെയ്ത ലോഗിൻ ഉപയോഗിച്ച് ഗ്യാസ് ബുക്ക് ചെയ്യുന്പോൾ സേവന വിതരണക്കാരെയും അവരുടെ പ്രവർത്തനം അനുസരിച്ചുള്ള അവരുടെ റേറ്റിങ്ങും ഉൾപ്പെടുന്ന പട്ടിക ദൃശ്യമാകും.
- ഉപഭോക്താവ് ഡെലിവറി പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം ഉപയോഗിക്കുന്പോൾ അത് വിതരണക്കാർക്ക്‍ ഉപഭോക്താക്കൾക്ക്‍ ഏറ്റവും മികച്ച സേവനങ്ങൾ നൽകാൻ കൂടുതലായി പ്രേരിപ്പിക്കുകയും പ്രവർത്തന റേറ്റിംഗ് മെച്ചപ്പെടുത്തുകയും ചെയ്യും.