ഉജ്ജ്വല 2. 0 കീഴിൽ കണക്ഷൻ ലഭിക്കാനുള്ള യോഗ്യത മാനദണ്ഡം
- അപേക്ഷകയ്ക്കു (വനിതകൾ മാത്രം) 18 വയസ്സു പൂർത്തിയായിരിക്കണം.
- അതേ കുടുംബത്തിൽ ഏതെങ്കിലും ഓഎംസി യിൽ നിന്നും മറ്റേതെങ്കിലും എൽപിജി കണക്ഷൻ ഉണ്ടായിരിക്കരുത്.
- താഴെപ്പറയുന്ന വിഭാഗങ്ങളിലെ പ്രായപൂർത്തിയായ സ്ത്രീകൾ - എസ്‍സി, എസ്‍റ്റി, പ്രധാൻ മന്ത്രി ആവാസ്‍ യോജന(ഗ്രാമീൺ), എറ്റവും പിന്നോക്ക വിഭാഗം(എംബിസി), അന്ത്യോദയ അന്ന യോജന (എഎവൈ), തേയില, മുൻ തേയില തോട്ട ഗോത്രങ്ങൾ, വനവാസികൾ, ദ്വീപുകളിലും നദീദ്വീപുകളിലും വസിക്കുന്ന ആളുകൾ, എസ്‍ഇസിസി കുടുംബം(എഎച്ച്എൽ ടിൻ) അല്ലെങ്കിൽ 14-പോയ്ന്റ് പ്രസ്താവന പ്രകാരമുള്ള ഏതെങ്കി ലും ദരിദ്ര കുടുംബം
ആവശ്യമായ രേഖകൾ
- നിങ്ങളുടെ ഉപഭോക്താവിനെ അറിയുക(ഇകെവൈസി)-ഇകെവൈസി ഉജ്ജ്വല കണക്ഷനു നിർബന്ധമാണ്( അസമിലും മേഘാലയയിലും നിർബന്ധമില്ല)
- ആധാർ കാർഡിലെ മേൽവിലാസത്തിൽ തന്നെയാണ് അപേക്ഷക താമസിക്കുന്നതെങ്കിൽ ഐഡന്റിറ്റി തെളിവും മേൽവിലാസ തെളിവുമായി അപേക്ഷകയുടെ ആധാർ കാർഡ് ഉപയോഗിക്കാം (അസമിലും മേഘാലയയിലും നിർബന്ധമില്ല)
- ഏതു സംസ്ഥാനത്തു നിന്നാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാന സർക്കാർ നൽകുന്ന റേഷൻ കാർഡ്/ കുടുംബ ഘടന സാക്ഷ്യപ്പെടുത്തുന്ന സംസ്ഥാന സർക്കാർ നൽകുന്ന മറ്റു രേഖ/ അനുബന്ധം I പ്രകാരമുള്ള സ്വയം-സത്യവാങ്‍മൂലം (കുടിയേറ്റ അപേക്ഷകർക്ക്)
- ഗുണഭോക്താവിന്റെയും Sl.3. ലെ രേഖയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന പ്രായപൂർത്തിയായ കുടുംബാംഗങ്ങളുടെയും ആധാർ
- ബാങ്ക് അക്കൌണ്ട് നന്പറും ഐഎഫ്എസ്‌സി യും
- കുടുംബത്തിന്റെ പദവി പിന്തുണയ്ക്കാൻ അനുപൂരകമായ കെവൈസി
വിതരണക്കാരനു നേരിട്ട് അപേക്ഷ നൽകിയോ ഓൺലൈൻ പോർട്ടലിലൂടെ അപേക്ഷിച്ചോ അപേക്ഷകയ്ക്കു തന്റെ ഇഷ്ടപ്രകാരമുള്ള വിതരണക്കാരന്
അപേക്ഷ സമർപ്പിക്കാം.