നിയമാനുസൃതമാക്കാനുള്ള നടപടികളും
എൽപിജി കണക്ഷനിലെ പേരു മാറ്റവും
എൽപിജി കണക്ഷൻ നിയമാനുസൃതമാക്കുക
ഉദാഹരണം 1
സിലിണ്ടർ/കൾ, പ്രഷർ റെഗുലേറ്റർ കൈവശമുള്ള വ്യക്തി അംഗീകൃത ഉപഭോക്താവിന്റെ അനുമതിയോടെ കണക്ഷൻ നിയമാനുസൃമാക്കാൻ ആഗ്രഹിക്കുന്നു
- ഉപകരണങ്ങൾ കൈവശം വച്ചിരിക്കുന്ന വ്യക്തിയുടെ പേരിലേക്ക് കണക്ഷൻ കൈമാറ്റം ചെയ്യുന്നതിനായി രജിസ്റ്റർ ചെയ്ത ഉപഭോക്താവിന്റെ സത്യവാങ്മൂലം/ സമ്മതം ആവശ്യമാണ്.
- അത്തരം കണക്ഷൻ കൈമാറ്റ കാരണത്താൽ ഉണ്ടാകുന്ന ഏതെങ്കിലും അവകാശവാദങ്ങളുടെ നഷ്ടപരിഹാരം ചെയ്യേണ്ടത് എണ്ണ കന്പനിയാണെന്നുള്ള എസ്വിയുടെയും ഉപകരണത്തിന്റെയും യഥാർഥ ഉടമയുടെ സത്യവാങ്മൂലം-രൂപരേഖ വിതരണക്കാരന്റെ പക്കൽ ലഭ്യമാണ്.
- വിതരണക്കാരൻ വിശദാംശങ്ങൾ പ്രമാണങ്ങളുമായി ചേർത്ത് പരിശോധിക്കും. നിയമക്രമത്തിലാണെന്ന് കണ്ടെത്തിയാൽ ആദ്യത്തെ എസ്വി ഉടമയുടെ പേരിൽ ടിവി തയ്യാറാക്കി സുരക്ഷ നിക്ഷേപത്തുക എണ്ണ കന്പനി നഷ്ടപരിഹാരം നൽകുന്ന വ്യക്തിക്ക് തിരികെ നൽകും.
- ഉപകരണം കൈവശമുള്ള ആളിൽ നിന്നു നിലവിലെ നിരക്കിൽ സുരക്ഷ നിക്ഷേപം സ്വീകരിക്കുകയും പുതിയ എസ്വി അദ്ദേഹത്തിന്റെ/അവരുടെ പേരിൽ നൽകുകയും ചെയ്യാം.
- എസ്വി നഷ്ടം/ കാണാതാകുകയോ ചെയ്യുന്ന സാഹചര്യത്തിൽ എസ്വി യുടെ നഷ്ടം ഏറ്റെടുക്കലും സമർപ്പിക്കണം.
ഉദാഹരണം 2
കണക്ഷൻ രേഖകൾ ഒന്നുമില്ലാതെ സിലിണ്ടർ/കളുകൾ, പ്രെഷർ റെഗുലേറ്റർ എന്നിവ കൈവശമുള്ള വ്യക്തി:
- കണക്ഷൻ രേഖകൾ ഒന്നുമില്ലാതെ (എസ്വി/ഡിജിസിസി) എൽപിജി ഉപകരണം കൈവശമുള്ള വ്യക്തികൾ സാധുതയ്ക്കായി സമർപ്പിക്കാനും ലഭ്യമായ ഉപകരണത്തിന്റെ പൂർണ്ണ സുരക്ഷ നിക്ഷേപ തുക നിലവിലെ നിരക്കിൽ അടയ്ക്കാനും
ഉദാഹരണം 3
കണക്ഷൻ കൈവശമുള്ള വ്യക്തിയുടെ മരണം മൂലം കണക്ഷന്റെ കൈമാറ്റം:
- എറ്റവും അടുത്ത ബന്ധു യഥാർഥ സിവി സമർപ്പിക്കുകയും (i) മരണ സർട്ടിഫികറ്റ് (ii) നിയമാനുസൃത അവകാശി സർട്ടിഫിക്കറ്റ്/മറ്റു നിയമാനുസൃത അവകാശികളിൽ നിന്നുള്ള എൻഓസി /അംഗീകൃതമായ രൂപരേഖയിലുള്ള കൈവശാവകാശം എന്നിവയുടെ പകർപ്പ് ഹാജരാക്കുകയും ചെയ്യണം. പുതിയ സിവി
- നിയമാനുസൃത അവകാശിയുടെ പേരിൽ യഥാർഥ സിവിയുടെഅതേ നിക്ഷേപത്തിൽ നൽകപ്പെടും.
- എറ്റവും അടുത്ത ബന്ധു യഥാർഥ സിവി സമർപ്പിക്കുകയും (i) മരണ സർട്ടിഫികറ്റ് (ii) നിയമാനുസൃത അവകാശി സർട്ടിഫിക്കറ്റ്/മറ്റു നിയമാനുസൃത അവകാശികളിൽ നിന്നുള്ള എൻഓസി /അംഗീകൃതമായ രൂപരേഖയിലുള്ള കൈവശാവകാശം എന്നിവയുടെ പകർപ്പ് ഹാജരാക്കുകയും ചെയ്യണം. പുതിയ സിവി നിയമാനുസൃത അവകാശിയുടെ പേരിൽ യഥാർഥ സിവിയുടെഅതേ നിക്ഷേപത്തിൽ നൽകപ്പെടും.
- പുതിയ സിവി നിയമാനുസൃത അവകാശിയുടെ പേരിൽ യഥാർഥ സിവിയുടെഅതേ നിക്ഷേപത്തിൽ നൽകപ്പെടും.
ഉപഭോക്താവിന്റെ ജീവിതകാലത്തെ പേരു മാറ്റം:
- സാധാരണ പദ്ധതിയുടെ കീഴിൽ നൽകിയ കണക്ഷനുകൾക്ക് മാത്രമാണ് പേരു മാറ്റം ബാധകമായത്, പിഎംയുവൈ(യുഐഡി) കീഴിൽ ഇല്ല.
- എൽപിജി കണക്ഷൻ കൈമാറ്റം അനുവദനീയമാണ്.
a)കുടുംബത്തിനുള്ളിൽ( അതായത് അമ്മ, മകൻ, മകൾ, സഹോദരൻ, സഹോദരൻ, ഭാര്യയോ ഭർത്താവോ, കുട്ടികൾ) അനുവദനീയമാണ്. അങ്ങനെയുള്ള കൈമാറ്റത്തിൽ സുരക്ഷ നിക്ഷേപത്തുകയിൽ മാറ്റമില്ല.
b)കുടുംബത്തിനു പുറത്ത് നിലവിലെ നിരക്കിൽ സുരക്ഷ നിക്ഷേപത്തുകയിൽ മാറ്റം വരുത്തി . സുരക്ഷ നിക്ഷേപത്തുകയിലെ വ്യത്യാസം കൈമാറ്റം ചെയ്യുന്നയാൾ അടയ്ക്കേണ്ടതായി വരും.
- രജിസ്റ്റർ ചെയ്ത ഉപഭോക്താവ് കുടുംബാംഗത്തിനു അനുകൂലമായി നൽകിയ അനുമതി പത്രം സമർപ്പിക്കണം. അത്തരം കൈമാറ്റത്തിന്റെ പേരിലുള്ള ഏതെങ്കിലും അവകാശവാദങ്ങൾക്കെതിരെ എണ്ണകന്പനികൾക്കെതിരെ ആരുടെ പേരിലേയ്ക്കാണോ കൈമാറ്റം ചെയ്യുന്നത് ആ കുടുംബാംഗം- വിതരണക്കാരന്റെ പക്കൽ രൂപരേഖ ലഭ്യമാണ്.
- യഥാർഥ കണക്ഷൻ ഒരു ടെർമിനേഷൻ വൌച്ചറിലൂടെ(ടിവി) സമാപ്തമാക്കാം. പുതിയ സബ്സ്ക്രിപ്ക്ഷൻ വൌച്ചർ (എസ്വി) കൈമാറ്റം ചെയ്ത ആളിന്റെ/നിയമാനുസൃതമാക്കിയ ഉപഭോക്താവിന്റെ പേരിൽ നൽകുന്നതാണ്.
കുറിപ്പ്: മുകളിൽ പറഞ്ഞ എല്ലാ നിയമാനുസൃതമാക്കൽ/പേരുമാറ്റ കാര്യങ്ങളിലും , കൈമാറ്റം ചെയ്യപ്പെടുന്ന ആൾ മറ്റേതെങ്കിലും പിഎസ്യു എണ്ണ കന്പനി എൽപിജി കണക്ഷൻ ഉണ്ടായിരിക്കരുത്, കൂടാതെ ഐഡൻറിറ്റി, മേൽവിലാസ തെളിവ്, കെ വൈസി ഫോം എന്നിവയ്ക്കൊപ്പം യഥാവിഥി പൂരിപ്പിച്ച സത്യവാങ്മൂലവും സമർപ്പിക്കണം. സമർപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിൽ ഡീ ഡൂപ്ലിക്കേഷൻ പരിശോധന നടത്തി വിജയകരമായശേഷം മാത്രമേ കണക്ഷൻ നിയമാനുസൃതമാക്കി പുതിയ എസ്വി ഉപഭോക്താവിനു കൈമാറുകയുള്ളു.