പുതിയ എൽപിജി കണക്ഷൻ ഇപ്പോൾ ആവശ്യപ്രകാരം രാജ്യമാകെ ലഭ്യമാണ്. നിങ്ങളുടെ വസതിയിൽ ഏതെങ്കിലും പിഎസ്‍യു എണ്ണ കന്പനിയുടെ എൽപിജി കണക്ഷൻ ഇല്ലങ്കിലും നിങ്ങൾക്ക് പാചകം ചെയ്യാനായി പ്രത്യേക മേഖല ഉണ്ടാകുന്നതുമായ സാഹചര്യത്തിൽ നിങ്ങളുടെ കുടുംബത്തിനു ഒരു ഗാർഹിക കണക്ഷൻ ലഭ്യമാണ്. ഒരു ഗാർഹിക കണക്ഷനായി നിങ്ങളുടെ പ്രദേശത്ത്‍ സേവനം നൽകുന്ന ഏറ്റവുമടുത്ത വിതരണക്കാരനെ ഐഡൻറിറ്റി, വാസസ്ഥലത്തിന്റെ മേൽവിലാസം എന്നിവ തെളിയിക്കാനായി സാധുവായ തെളിവുമായി സന്ദർശിക്കണം.
ഇപ്പോൾ നിങ്ങൾക്ക് പുതിയ കണക്ഷന് മൊബൈൽ ആപ്പിലൂടെയും പോർട്ടലിലൂടെയും അപേക്ഷിക്കാം.
mobile app
Following apps of oil marketing companies can be used to apply for an LPG connection online.
and
portal
Following websites of oil marketing companies can be used to apply for an LPG connection online.
also.
രജിസ്ട്രേഷനും വിജയകരമായ ഡീ ഡൂപ്ലിക്കേഷനും ശേഷം വിതരണക്കാരൻ നിങ്ങൾക്കൊരു അറിയിപ്പ് എസ്‍എംഎസ്/ഇമെയിൽ അയയ്ക്കും. അപ്പോൾ കണക്ഷൻ ലഭ്യമാകാൻ നിങ്ങൾക്ക് വിതരണക്കാരനെ സമീപിക്കാം.
എൽപിജി കണക്ഷൻ നിങ്ങൾക്ക്‍ ഉടനെ ലഭിക്കും. എന്തായാലും എൽപിജി കണക്ഷൻ കിട്ടുന്നതിനു മുന്പായി നിങ്ങളുടെ പക്കൽ IS:4246 ഉറപ്പുള്ള ISI മാർക്കുള്ള ഹോട്ട്പ്ലേറ്റും, IS:95733 ( ടൈപ്പ് IV) ഉറപ്പുള്ള സുരക്ഷ എൽപിജി ഹോസും ഉണ്ടായിരിക്കണം, അങ്ങനെ അവ ഇൻഡേൻ കണക്ഷൻ നൽകിയതിനു ശേഷം ഉടനെ തന്നെ നിങ്ങളുടെ വസതിയിൽ സ്ഥാപിക്കാം. നിങ്ങളുടെ എൽപിജി കണക്ഷൻ ലഭിക്കാനായി താഴെപ്പറയുന്ന നിരക്കിൽ സുരക്ഷ നിക്ഷേപം നിങ്ങൾ അടയ്ക്കേണ്ടത് ആവശ്യമാണ്.
സംസ്ഥാനങ്ങൾ | സിലിണ്ടർ | പ്രഷർ റെഗുലേറ്റർ |
---|---|---|
അരുണാചൽ പ്രദേശിന്റെ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, ത്രിപുര, അസം, മേഘാലയ, മിസോറം, നാഗാലാണ്ട്‍, സിക്കിം, മണിപ്പൂർ. | 14.2 കി.ഗ്രാം. സിലിണ്ടറിനു 2000/-രൂപ
5 കി.ഗ്രാം. സിലിണ്ടറിനു 1150/-രൂപ |
200/-രൂപ |
ഭാരതത്തിലെ മറ്റു ഭാഗങ്ങൾ | 14.2 കി.ഗ്രാം. സിലിണ്ടറിനു 2200/-രൂപ
5 കി.ഗ്രാം. സിലിണ്ടറിനു 1150/-രൂപ |
250/-രൂപ |